ഇനി പ്രിയപ്പെട്ട ചോറ് വേണ്ടെന്ന് വയ്‌ക്കേണ്ട; ഡയറ്റില്‍ ഇതുപോലെ ചെയ്താല്‍ ചോറ് കഴിക്കാം

  1. Home
  2. Lifestyle

ഇനി പ്രിയപ്പെട്ട ചോറ് വേണ്ടെന്ന് വയ്‌ക്കേണ്ട; ഡയറ്റില്‍ ഇതുപോലെ ചെയ്താല്‍ ചോറ് കഴിക്കാം

rice


ചോറ് ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ നമുക്ക് കഴിക്കാതിരിക്കാന്‍ സാധിക്കില്ല. ഡയറ്റില്‍ നിന്നും ചോറ് എടുത്ത് കളയണം എന്ന് പറയുമ്പോഴും അതിലും വലിയ വിഷമം ഒരു ചോറ് പ്രേമിക്ക് ഉണ്ടാകില്ല.

ചോറിന് പകരം എന്ത് കിട്ടിയാലും അത് ഒന്നുമാകില്ല. എന്നാലിതാ ഇനി ഡയറ്റിലും ചോറ് ഉള്‍പ്പെടുത്താം. ചോറ് ശരിയായ രീതിയില്‍ പാകം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും തീര്‍ച്ചയായും ചോറ് ഒഴിവാക്കേണ്ടതില്ല.

നിങ്ങള്‍ പ്രഷര്‍ കുക്കറില്‍ ചോറ് പാകം ചെയ്യാറുണ്ടോ? ഭൂരിഭാഗം പേരും പലപ്പോഴും പ്രഷര്‍ കുക്കറില്‍ ചോറ് പാകം ചെയ്യാറുണ്ട്. എന്നാല്‍ തുറന്ന പാത്രത്തില്‍ അരി പാകം ചെയ്യുന്നത് നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് നിങ്ങള്‍ക്കറിയാമോ?

  • അരി, പ്രത്യേകിച്ച് വെള്ള ബസുമതി അരി, ആയുര്‍വേദ സമ്പ്രദായത്തിലെ ഒരു പ്രധാന ഭക്ഷണമാണ്, കാരണം ഇത് പാചകം ചെയ്യാന്‍ ലളിതവും ദഹിപ്പിക്കാന്‍ എളുപ്പവും ആണ്.
  • പ്രഷര്‍ കുക്കറിനെ അപേക്ഷിച്ച് തുറന്ന പാത്രത്തില്‍ അരി പാകം ചെയ്യുന്നതാണ് നല്ലത്‌. ഈ ഘട്ടങ്ങള്‍ ആയുര്‍വേദ രീതിയില്‍ അരി പാകം ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
  • പാചകം ചെയ്യുന്നതിന് മുമ്പ് അരി കുറഞ്ഞത് 2- 4 തവണ കഴുകുക. അരിയിലെ അഴുക്ക് പൊടി, മറ്റ് മാലിന്യങ്ങള്‍ എന്നിവ കളയാന്‍ ഇത് സഹായിക്കുന്നു.
  • വെള്ളം തിളപ്പിച്ച് കഴുകിയ അരി 1: 4 എന്ന അനുപാതത്തില്‍ ചേര്‍ക്കുക (അരി: ജല അനുപാതം)
  • അരി 15 മിനിറ്റിനുള്ളില്‍ പാകമാകുമ്പോള്‍ ഇടയ്ക്കിടെ കലത്തില്‍ ഇളക്കുക.
  • അരി പാകമായിക്കഴിഞ്ഞാല്‍, അധികം ഉള്ള വെള്ളം ഊറ്റി, ഒരു അടപ്പ് കൊണ്ട് മൂടി 10 മിനിറ്റ് നില്‍ക്കട്ടെ.

ചൂടോടെ വിളമ്പുക

ഇങ്ങനെ അരി പാകം ചെയ്യുന്നതിലൂടെ ശരീരഭാരം കൂട്ടുന്ന അന്നജം ഇല്ലാതാകും. അപ്പോള്‍ ഇനി തടി കൂടുമെന്ന പേടിയില്ലാതെ ചോറ് കഴിക്കാം