പകലുറക്കം പതിവാണോ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

  1. Home
  2. Lifestyle

പകലുറക്കം പതിവാണോ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Sleeping


പകല്‍ അല്‍പസമയം കിടന്നുറങ്ങുന്നത് പല ആളുകളുടെയും ശീലമാണ്. പ്രത്യേകിച്ച് ഉച്ചഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങുന്നത്. ഇത് കഴിച്ച ഭക്ഷണത്തിന് ദഹനം കിട്ടാനും നല്ലതാണെന്നാണ് പറയാറുള്ളത്. ഇങ്ങനെ അല്‍പസമയം മയങ്ങുന്നത് ശെരിക്കും ശരീരത്തിന് നല്ലത് തന്നെയാണ്.

ദഹനം സുഗമമാക്കാൻ മാത്രമല്ല, പകല്‍നേരത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കിട്ടാനും ഉന്മേഷം വീണ്ടെടുക്കാനുമെല്ലാം ഇത് സഹായിക്കും. അതുപോലെ ഒരുപാട് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോള്‍ തോന്നാറുള്ള വിരസതയോ ഊര്‍ജ്ജക്കുറവോ മറികടക്കാനും അല്‍പനേരം മയങ്ങുന്നവരുണ്ട്. ഇതിലും അപാകതകളൊന്നുമില്ല.

എന്നാല്‍ രാത്രിയില്‍ ശരിയായ രീതിയിൽ ഉറങ്ങാതെ, ഈ ഉറക്കം പകല്‍ കിട്ടാൻ ശ്രമിക്കുന്നവരുണ്ട്. ഇടവിട്ട് പകല്‍സമയങ്ങളില്‍ മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍. അത്തരക്കാരില്‍ ഈ ശീലം ബിപി (രക്തസമ്മര്‍ദ്ദം), പക്ഷാഘാതം എന്നിവയുടെ സാധ്യത കൂട്ടുമെന്നാണ് പുതിയൊരു പഠനം അവകാശപ്പെടുന്നത്.

ചൈനയിലെ ഹ്യുനാനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കൻ ഹാര്‍ട്ട് അസോസിയേഷന് കീഴിലുള്ള ‘ഹൈപ്പര്‍ടെൻഷൻ’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേരെ വച്ചാണത്രേ ഗവേഷകര്‍ പഠനം സംഘടിപ്പിച്ചത്. ഇവരില്‍ പകല്‍സമയത്ത് അധികനേരം ഉറങ്ങുന്നവരില്‍ ബിപി, പക്ഷാഘാതം എന്നിവയുടെ സാധ്യത കൂടുതലായി കണ്ടെത്തുകയായിരുന്നു.

രാത്രിയില്‍ ദീര്‍ഘവും ആഴത്തിലുള്ളതുമായ ഉറക്കം കിട്ടിയില്ലെങ്കിൽ അത് പകല്‍സമയത്തെ എല്ലാവിധത്തിലുള്ള ജോലികളെയും പ്രവര്‍ത്തനങ്ങളെയും മോശമായി ബാധിക്കാം. എന്നാലിത് ഒരിക്കലും പകല്‍സമയത്ത് ഉറങ്ങിത്തീര്‍ക്കാമെന്നും ചിന്തിക്കുന്നത്. രാത്രിയിലെ ഉറക്കം ശരീരത്ത സ്വാധീനിക്കുന്നത് പോലെയല്ല, പകല്‍സമയത്തെ ഉറക്കം ശരീരത്തെ ബാധിക്കുക.

News Hub