റമദാന്‍ സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി തയ്യാറാക്കാം; റെസിപ്പി

  1. Home
  2. Lifestyle

റമദാന്‍ സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി തയ്യാറാക്കാം; റെസിപ്പി

kanji


 


നോമ്പു തുറക്കുമ്പോള്‍ കഴിക്കാന്‍ പറ്റിയ സ്പെഷ്യൽ ഒരു നോമ്പ് കഞ്ഞി തയ്യാറാക്കിയാലോ?  ചിക്കനും കൂടി ചേർത്തിട്ടുള്ള ഈ കഞ്ഞി എല്ലാവർക്കും ഇഷ്ടമാകും.

വേണ്ട ചേരുവകൾ

അരി - 2 കപ്പ് 
മഞ്ഞൾ പൊടി - 1/2 സ്പൂൺ 
മുളക് പൊടി -1 സ്പൂൺ 
എണ്ണ -2 സ്പൂൺ 
ഇഞ്ചി -1 സ്പൂൺ 
വെളുത്തുള്ളി -1 സ്പൂൺ 
എല്ലില്ലാത്ത ചിക്കൻ -1/2 കിലോ 
ഗരം മസാല -1 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
നെയ്യ് -1 സ്പൂൺ
വെള്ളം- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ആദ്യം അരി വെള്ളത്തിൽ നല്ലതുപോലെ  കഴുകിയെടുക്കുക. ഇനി ഒരു കുക്കറിലേയ്ക്ക് ആവശ്യത്തിന് എണ്ണ ചേർത്തതിന് ശേഷം അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,  ചിക്കന്‍ പീസുകള്‍, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം വെള്ളം ഒഴിച്ച് അതിലേയ്ക്ക് കഴുകി വച്ച അരി കൂടി ചേർത്തുകൊടുക്കുക. എല്ലാം നന്നായി ഉടഞ്ഞ പാകത്തിന് വേണം കിട്ടേണ്ടത്‌. 

News Hub