പരീക്ഷ സമയത്ത് ചില ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കാം; അറിയാം പിന്നിലെ കാരണം

പരീക്ഷ സമയത്ത് ചില ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കേണ്ടതാണ്. ചില ഭക്ഷണങ്ങൾ കുട്ടികള്‍ക്ക് ഓര്‍മക്കുറവും പ്രശ്‌നങ്ങളുമുണ്ടാക്കും. എന്നാൽ മറ്റ് ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് തലച്ചോറിന് ആരോഗ്യം നൽക്കുന്നവയുമാണ്.
പരീക്ഷ സമയങ്ങളിൽ കുട്ടികള്‍ക്ക് മധുരം കലര്‍ത്തി ഡ്രിങ്ക്‌സ്, കോള, മിഠായികള്‍ എന്നിവ നൽകുന്നത് ഒഴിവാക്കുക. ഇത് കുട്ടികളുടെ തലച്ചോറിന് ചെറിയ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കാം. പരീക്ഷ സമയങ്ങളിൽ കഴിവതും മധുരം കുറയ്ക്കുന്നത് നല്ലതാണ്. ഇത് ഓര്‍മപ്രശ്‌നങ്ങളുണ്ടാക്കും.
നൂഡില്‍സ് കുട്ടികള്‍ക്ക് നൽകുന്നതും നല്ലതല്ല. കുട്ടികള്‍ക്ക് നൂഡിൽസ് നൽകുന്നതിലൂടെ പെട്ടെന്ന് ഷുഗര്‍ കൂട്ടാനും ഉറക്കം വരാനും ഇടയാക്കും. ഇതുപോലെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കഴിയ്ക്കരുത്. പ്രത്യേകിച്ചും സോസേജ് പോലുളളവ. ഇതില്‍ നൈട്രേറ്റുകളുണ്ട്. ഇത് ബ്രെയിന്‍ ഫോഗുണ്ടാക്കും. ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയ കേക്ക് തുടങ്ങിയ ഭക്ഷണങ്ങൾ നൽകാതിരിക്കുക. വൈറ്റ് ബ്രെഡ്, പേസ്റ്ററി പോലുള്ളവയും നല്‍കരുത്.