ഉള്ളി അരച്ച് നീര് മാത്രം മതി; ഇനി ഒരൊറ്റ നര കാണില്ല

ഇപ്പോൾ ചെറിയ കുട്ടികളുടെ മുടിയിൽ വരെ നര ബാധിക്കാറുണ്ട്. അതിന് ഒരു പ്രധാന കാരണം ഇപ്പോഴത്തെ ജീവിത ശെെലിയാണെന്ന് തന്നെ പറയാം. ഈ നര മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വില കൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും അത് ഒരു താൽക്കാലിക ആവരണം മാത്രമായിരിക്കും.
ഇത്തരത്തിലുള്ള കെമിക്കൽ ഡെെയുടെ അമിത ഉപയോഗം ഗുണത്തെക്കാൾ ഏറെ ദോഷമാണ് നൽകുന്നത്. മുടി കൂടുതൽ നരയ്ക്കുന്നതിനും പെട്ടെന്ന് പൊട്ടി പോകുന്നതിനും കാരണമാകുന്നു. നര മാറ്റാൻ വീട്ടിൽ തന്നെ നിരവധി വഴികളുണ്ട്. എന്നാൽ അത് പലർക്കും അറിയില്ല. ചിലവില്ലാതെ ഉള്ളി ഉയോഗിച്ച് നര മാറ്റുന്നതെങ്ങനെയെന്ന് നോക്കിയാലോ?
ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുണ്ട് ഇത്. ഇത് മുടി വളരാനും സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കുന്നു. ഉള്ളി അരച്ച് നീര് വേർതിരിച്ച് തലയിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകികളയാം. ഇങ്ങനെ ചെയ്യുന്നത് മുടിയിലെ നര അകറ്റാൻ സഹായിക്കുന്നു.
ഇതുപോലെ തന്നെ ഉള്ളി ഉപയോഗിച്ചുണ്ടാക്കുന്ന എണ്ണയും നര മാറാൻ നല്ലതാണ്. ഇതിനായി ആദ്യം രണ്ട് ഉള്ളി എടുത്ത് മിക്സിയിൽ അടിച്ച് നീര് വേർതിരിച്ച് എടുക്കുക. അത് കഴിഞ്ഞ് തലയിൽ ഉപയോഗിക്കുന്ന എണ്ണയിൽ ഉള്ളി നീര് യോജിപ്പിച്ച ശേഷം തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ച് പിടിപ്പിക്കണം. ഇത് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് അകാലനര തടയാൻ സഹായിക്കുന്നു.