കുറച്ച് വെളിച്ചെണ്ണയും തേനും മാത്രം മതി; നരച്ച മുടി ആഴ്ചകൾക്കുള്ളിൽ കറുപ്പിക്കാം

  1. Home
  2. Lifestyle

കുറച്ച് വെളിച്ചെണ്ണയും തേനും മാത്രം മതി; നരച്ച മുടി ആഴ്ചകൾക്കുള്ളിൽ കറുപ്പിക്കാം

honey-hair-mask


മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചില പൊടിക്കെെകൾ ചെയ്യാമെന്ന കാര്യം പലർക്കും അറിയില്ല. അത്തരത്തിൽ നരച്ച മുടി മാറ്റാനും മുടിയുടെ തിളക്കം നിലനിർത്താനും സഹായിക്കുന്ന ഒരു മിശ്രിതമാണ് തേനും വെളിച്ചെണ്ണയും.

തേൻ മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും നരയെ പ്രതിരോധിക്കുകയും ചെയ്യുന്നു. മുടിക്ക് തിളക്കവും മൃദുത്വവും തേൻ നൽകുന്നു. വെളിച്ചെണ്ണ മുടിക്ക് വളരെ നല്ലതാണെന്ന് പണ്ടുമുതൽ നാം കേൾക്കാറുണ്ട്. വെളിച്ചെണ്ണ എന്നും ഉപയോഗിക്കുന്നത് മുടി വളരാൻ സഹായിക്കുന്നു.

ഉപയോഗിക്കേണ്ട വിധം

മുടിയുടെ ആരോഗ്യത്തിന് വെളിച്ചെണ്ണയും തേനും ചേർന്ന മിശ്രിതം വളരെ നല്ലതാണ്. ഇതിനായി ആദ്യം വെളിച്ചെണ്ണയും തുല്യ അളവിൽ തേനും ചേർത്ത് യോജിപ്പിക്കുക. ചെറുതായി നനഞ്ഞ മുടിയിൽ വേണം ഈ മിശ്രിതം തേയ്ച്ചുപിടിപ്പിക്കാൻ.

അരമണിക്കൂർ മിശ്രിതം മുടിയിൽ വച്ച ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കുക. ഇത് മുടിയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് പലവിധത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. നരച്ച മുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് പ്രതിരോധം തീർക്കുകയും നര കുറയ്ക്കുകയും ചെയ്യുന്നു.

News Hub