നയാപൈസ ചെലവില്ല; ചുണ്ടിന് നിറം വയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വഴികൾ

ചുണ്ടുകൾ കറുക്കുന്നതാണ് പലരും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ലിപ്സ്റ്റിക്ക് ഇതിനൊരു പരിഹാരമായിരിക്കാം. എന്നാൽ അതിലുമുണ്ട് നിരവധി പ്രശ്നങ്ങൾ. ലിപ്സ്റ്റിക്കിലെ കെമിക്കലുകൾ ചുണ്ടിനെ വേഗം നശിപ്പിക്കുന്നു.
അതുകൊണ്ട് പലരും മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് എങ്ങനെ ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കാം എന്ന് അന്വേഷിക്കാറുണ്ട്. അത്തരത്തിൽ ചുണ്ടിന് നിറം വയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില എളുപ്പ വഴികൾ നോക്കാം.
- ചുണ്ടിന്റെ കറുത്ത നിറം മാറുന്നതിന് നാരങ്ങ നീരും തേനും ഗ്ലിസറിനും അര സ്‌പൂൺ വീതമെടുത്ത് യോജിപ്പിച്ച് ചുണ്ടുകളിൽ പുരട്ടുക. ഇത് കറുത്ത നിറം അകറ്റാൻ നന്നായി സഹായിക്കുന്നു.
- ചുണ്ടുകൾക്ക് നിറം വയ്ക്കാൻ ബീറ്റ്‌റൂട്ട് ഇടയ്ക്ക് ചുണ്ടിൽ ഉരയ്ക്കുന്നത് വളരെ നല്ലതാണ്. ദിവസവും മൂന്ന് നാല് തവണ ഇങ്ങനെ ചെയ്യാം.
- ചുണ്ടുകൾക്ക് നിറം ലഭിക്കണമെങ്കിൽ ചുണ്ടുകളിൽ നിന്നും ഇടയ്ക്ക് മൃതകോശങ്ങൾ നീക്കം ചെയ്യേണ്ടതാണ്. ഇതിനായി വീട്ടിൽ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യാവുന്ന ഒരു സ്ക്രബാണ് ബീറ്റ്റൂട്ട് നീരും പഞ്ചസാരയും. കുറച്ച് ബീറ്റ്റൂട്ട് നീര് എടുക്കുക. ഇതിലേയ്ക്ക് കുറച്ച് പഞ്ചസാര ചേർത്ത് ഒന്ന് സ്ക്രബ് ചെയ്യുക.
- ഒരു ടേബിൾസ്‌പൂൺ തേനും ഒരു ടീസ്പൂൺ പഞ്ചസാരയും മിക്സ് ചെയ്ത് ചുണ്ടുകളിൽ പുരട്ടുക. പഞ്ചസാരയുടെ തരി അലിയുന്നത് വരെ നന്നായി സ്ക്രബ് ചെയ്യുക. ഇത് ചുണ്ടുകൾ മൃദുവാകാൻ സഹായിക്കുന്നു. കൂടാതെ ചുണ്ടിന് നിറവും നൽകുന്നു.