കുരുമുളക് ഇട്ട് വരട്ടിയ കരൾ ഡ്രൈ ഫ്രൈ; എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം

  1. Home
  2. Lifestyle

കുരുമുളക് ഇട്ട് വരട്ടിയ കരൾ ഡ്രൈ ഫ്രൈ; എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം

beef


കരൾ വരട്ടിയത് ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വിഭവമാണ്. ഉണ്ടാക്കാൻ വളരെ എളുപ്പമായ ഒരു വിഭവമാണ് കരൾ വരട്ടിയത്. വളരെ കുറച്ച് ചേരുവകൾ മതിയാകും ഇത് ഉണ്ടാക്കാൻ. എങ്ങനെ വീട്ടിൽ കരൾ വരട്ടിയത് ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

1)കരൾ – 500 ഗ്രാം

2)ഇഞ്ചി വെളുത്തുള്ളി അരച്ചത് – 4 ടീ സ്പൂണ്
സവാള – 2 നീളത്തിൽ അരിഞ്ഞത്

3) മഞ്ഞൾപൊടി -1/2 ടീ സ്പൂണ്
മല്ലിപൊടി-3 ടീ സ്പൂണ്
കുരുമുളക് പൊടി/ചതച്ചത് – 3 ടീ സ്പൂണ്
ഗരം മസാല – 1 ടീ സ്പൂണ്

4) പച്ചമുളക്/വേപ്പില/ഉപ്പ്/എണ്ണ

ഉണ്ടാക്കുന്ന വിധം:

ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി അരച്ചതും സവാളയും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്ക് പൊടികൾ ഇട്ടു നന്നായി മൂത്തു വരുമ്പോൾ കരളും അല്പം വെള്ളവും ഉപ്പും ചേർത്തു അടച്ചുവെച്ച് വേവിച്ചെടുക്കുക. വെള്ളം വറ്റി വന്നാൽ പച്ചമുളകും വേപ്പിലയും ചേർത്തു നന്നായി ഇളക്കി ട്രൈ ആയി വരുമ്പോൾ മാറ്റി വെയ്ക്കാം.
(തക്കാളി വേണമെങ്കിൽ ചേർക്കാം, വെള്ളം ഒട്ടും ചേർക്കാതെ കൂടുതൽ ഓയിൽ ചേർത്തു അവസാനം തേങ്ങാ കൊത്തു കൂടി ചേർത്ത് വരട്ടി എടുത്താൽ കിടിലൻ ആവും)