അൽപ്പം ഗോതമ്പുപൊടി മതി; 15 മിനിട്ടിൽ മുഖം തിളങ്ങും

മുഖകാന്തി വർദ്ധിപ്പിക്കാനായി പ്രകൃതിദത്തമായ മാർഗങ്ങൾ തേടുന്നതാണ് എപ്പോഴും നല്ലത്. നിങ്ങളുടെ വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാൻ കഴിയും. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല.
നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കൊണ്ടുതന്നെ എളുപ്പത്തിൽ ചർമകാന്തി വർദ്ധിപ്പിക്കാം. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതെന്നും നോക്കാം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കും എന്നതാണ് ഈ പാക്കിന്റെ പ്രത്യേകത.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി - 1 ടേബിൾസ്‌പൂൺ
തൈര് - 1 ടേബിൾസ്‌പൂൺ
ഒലീവ് ഓയിൽ - അര ടീസ്‌പൂൺ
തേൻ - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു വൃത്തിയുള്ള പാത്രത്തിൽ ഗോതമ്പ് പൊടി, തൈര്, ഒലീവ് ഓയിൽ, തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അഞ്ച് മിനിട്ട് മാറ്റി വയ്‌ക്കണം.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാവുന്നതാണ്. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.