ഒരു കഷ്‌ണം ബീറ്റ്‌റൂട്ടു മതി; മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം

  1. Home
  2. Lifestyle

ഒരു കഷ്‌ണം ബീറ്റ്‌റൂട്ടു മതി; മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം

hair


മാനസിക സമ്മർദം, പാരമ്പര്യം, പോഷകാഹാരക്കുറവ്, കെമിക്കലുകളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ടാണ് നര ഉണ്ടാകുന്നത്. കടകളിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് അകാലനരയെ ചെറുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ കെമിക്കലുകൾ ചേർത്തുള്ള ഇത്തരം ഡൈ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ വരെ സാദ്ധ്യതയുണ്ട്.

കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തികച്ചും നാച്വറലായി മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ടുവരാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. അതിനുള്ള ഔഷധം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിന് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചായപ്പൊടി - 2 സ്‌പൂൺ

ബീറ്റ്‌റൂട്ട് - 1 എണ്ണം

നീലയമരിപ്പൊടി - 2 സ്‌പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടായ ശേഷം തേയിലപ്പൊടിയിട്ട് നന്നായി തിളപ്പിക്കുക. ഇത് ചൂടാറാൻ വയ്ക്കുക. ശേഷം മിക്സിയുടെ ജാറെടുത്ത് കഷ്ണങ്ങളാക്കിയ ബീറ്റ്റൂട്ട് അതിലിടുക. ഇതിലേക്ക് കുറച്ച് കട്ടൻചായയും ഒഴിച്ച് കൊടുക്കണം. ഇതൊന്ന് അടിച്ചെടുക്കുക. ഇനി ചെറിയൊരു പാത്രമെടുത്ത് അതിലേക്ക് നീലയമരി ഇടുക. ഇതിലേക്ക് നേരത്തെ അരച്ചെടുത്ത ബീറ്റ്റൂട്ട് - കട്ടൻചായ മിശ്രിതം ചേർത്തുകൊടുത്ത് നന്നായി മിക്സ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം ഇത് തേക്കാൻ. ഹെയർ ഡൈ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഷാംപു ഉപയോഗിക്കാതെ കഴുകിക്കളയാം. ഈ സമയം തലമുടി ചെറുതായി ചുവന്നിരിക്കുന്നത് കാണാം. പതിയെ അത് കറുപ്പ് നിറമാകും. ചെറിയ നരയേ ഉള്ളൂവെങ്കിൽ ഒറ്റ ഉപയോഗത്തിൽ തന്നെ മുടി കറുക്കും. നന്നായി നരച്ചിട്ടുണ്ടെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം ചെയ്യുക.

News Hub