അൽപ്പം വെളിച്ചെണ്ണയും കറിവേപ്പിലയും മതി; 15 മിനിട്ടിൽ നര മാറ്റാം

ചെറിയ കുട്ടികൾ മുതൽ യുവാക്കൾ വരെ ഇപ്പോൾ അകാലനര മൂലം കഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായി പലരും കെമിക്കൽ നിറഞ്ഞ ഡെെകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പരസ്യം കണ്ട് വാങ്ങുന്ന കെമിക്കൽ ഡെെകൾ നിങ്ങളുടെ മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുന്നത്.
ഡെെ ചെയ്യുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മുടി കറുക്കുമെങ്കിലും പിന്നെ അതിന്റെ ഇരട്ടിയായി നര ബാധിക്കും. കൂടാതെ കെമിക്കൽ ഡെെ മുടി കൊഴിച്ചിലിന് കാരണമാകുന്നു. എന്നാൽ നരയ്ക്ക് പ്രകൃതിദത്തമായ പരിഹാരങ്ങൾ നിരവധിയാണ്. അതിൽ ഒന്ന് പരീക്ഷിച്ചാലോ?
ആവശ്യമായ സാധനങ്ങൾ
1. കറിവേപ്പില - ഒരു പിടി
2. വേപ്പില - ഒരു പിടി
3. കറ്റാർവാഴ - ഒരു തണ്ട്
4. വെള്ളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ആവശ്യത്തിന് കറിവേപ്പില എടുക്കുക. ഇത് കഴുകിയ ശേഷം കറിവേപ്പിലയും വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ഇതിനെ ഒരു തുണിഉപയോഗിച്ച് അരിച്ചെടുക്കുക. ശേഷം വേപ്പിലയും കറകളഞ്ഞ കറ്റാർവാഴയും ഒരുമിച്ച് അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം ഇത് അരച്ചെടുക്കാൻ. ശേഷം ഇതും അരിച്ചെടുക്കണം.
ഇനി ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഈ അരിച്ചെടുത്ത മിശ്രിതങ്ങൾ ഒഴിച്ചശേഷം ആവശ്യത്തിന് വെള്ളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ തീ കുറച്ച് വച്ച് ഇളക്കുക. ശേഷം ഇത് തണുപ്പിക്കാൻ വയ്ക്കണം. അരിച്ചെടുത്ത് സൂക്ഷിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഈ എണ്ണ തലയിൽ തേച്ചശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകികളയാം. ഇത് നരച്ച മുടി കറുപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കൂടാതെ താരനും അകറ്റുന്നു. എണ്ണ എന്നും തലയിൽ തേയ്ക്കുക. എന്നാൽ മാത്രമേ ഫലം പെട്ടെന്ന് ലഭിക്കുകയുള്ളൂ.