വെളുത്തുള്ളിയുടെ തൊലി ഉണ്ടോ?; മൂന്ന് ദിവസം ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും മുടി നരയ്‌ക്കില്ല

നര ഉണ്ടാകുന്നതിന്റെ കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ പ്രശ്നത്തിനും പരിഹാരം കാണാനാകൂ. പാരമ്പര്യവും മുടി എളുപ്പം നരയ്ക്കുന്നതിന് കാരണമായേക്കാം. പോഷകഹാരക്കുറവും അകാലനരയ്ക്ക് ഇടയാക്കും. കൃത്രിമമായി കറുപ്പിക്കുന്ന പലതരം ഡൈ വിപണിയിൽ ലഭിക്കുമെങ്കിലും അത് ഭാവിയിൽ ശരീരത്തിന് ദോഷം ചെയ്യും. എന്നാൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ടുതന്നെ മുടി കറുപ്പിക്കാൻ കഴിയും. അതങ്ങെനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളുത്തുള്ളിയുടെ തൊലി - ഒരു ബൗൾ നിറയെ
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളുത്തുള്ളിയുടെ തൊലിയിട്ട് ചൂടാക്കി കരിച്ചെടുക്കുക. തണുക്കുമ്പോൾ ഇതിനെ പൊടിച്ച് അരിച്ചെടുത്ത് വീണ്ടും ഇരുമ്പ് ചീനച്ചട്ടിയിലിടണം. പൊടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഒരു ദിവസം മുഴുവൻ മാറ്റിവയ്‌ക്കുക. ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് എണ്ണ മുടിയിൽ മുഴുവൻ പുരട്ടിക്കൊടുക്കുക. രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ഉപയോഗിച്ചാൽ നരച്ച മുടി കട്ടക്കറുപ്പാകും. പുതിയ മുടി നരയ്‌ക്കാതിരിക്കാനും ഇത് സഹായിക്കും.