നരച്ച മുടി കറുപ്പിക്കാൻ ഇനി ഡൈ വേണ്ട; പകരം അടുക്കളയിലെ ഈ ഒരൊറ്റ സാധനം മതി

പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് നര. ഇത് മറയ്ക്കാൻ ഭൂരിഭാഗം പേരും കെമിക്കൽ ഡെെയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ദീർഘനാൾ ഇവ ഉപയോഗിക്കുന്നത് പലതരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ നര മാറാൻ ഇനി വീട്ടിൽ തന്നെ ഡൈ തയ്യാറാക്കാം.
അതിന് നമുക്ക് കടുക് ഉപയോഗിക്കാം. കടുകിന് അകാലനരയെ തടയാനും നരച്ച മുടിയെ കറുപ്പിക്കാനും കഴിയും. കടുകിൽ ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ പ്രോപ്പർട്ടീസ് ഉണ്ട്. ഇത് താരൻ മാറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിയിലെ ചൊറിച്ചിൽ അകറ്റാനും സഹായിക്കുന്നു. കടുക് ഉപയോഗിച്ച് എങ്ങനെ ഡെെ ഉണ്ടാമെന്ന് നോക്കാം.
ഇതിനായി ആദ്യം ആവശ്യത്തിന് കടുക് എടുത്ത് വറുത്ത് എടുക്കുക. എണ്ണ ഒന്നും ഉപയോഗിക്കാതെ ചെറിയ ചൂടിലിട്ട് വേണം കടുക് വറുത്തെടുക്കാൻ. കടുകിന്റെ നിറം മാറി വരുമ്പോൾ അതിൽ കുറച്ച് കറിവേപ്പില കൂടിയിട്ട് വറുത്തെടുക്കുക. കടുക് നല്ല കറുപ്പ് നിറത്തിലാകുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം നല്ല പൗഡർ രൂപത്തിൽ കടുകും കറിവേപ്പിലയും പൊടിച്ച് എടുക്കുക.
ശേഷം ഇത് അരിച്ചെടുക്കണം. അരിച്ചെടുത്ത പൊടിയിലേക്ക് കുറച്ച് കടുക് എണ്ണ ഒഴിച്ച് കൊടുക്കുക ( കടുക് എണ്ണ ഇല്ലെങ്കിൽ വെളിച്ചെണ്ണയോ കറ്റാർവാഴയോ ഉപയോഗിക്കാം). ഇവ നേരെ നര ഉള്ള മുടിയിൽ തേയ്ക്കുക. പെട്ടെന്ന് എവിടെയെങ്കിലും പോകണമെങ്കിൽ ഇത്തരത്തിൽ നര മാറ്റാൻ കഴിയും. അല്ലെങ്കിൽ ഇത് കുറച്ച് എണ്ണ കൂടി ചേർത്ത് തലയിൽ നല്ലപോലെ തേച്ചശേഷം 20 മിനിറ്റ് കഴിഞ്ഞ് സാധാരണ ഷാപൂം ഉപയോഗിച്ച് കഴുകി കളയാം. ഇത് സ്ഥിരമായി ചെയ്താൽ പെട്ടെന്ന് നരച്ച മുടി കറുക്കും.