'ബാത്‌റൂമില്‍ മൊബൈല്‍ ഫോണുമായി പോകരുത്'; ഗുരുതര പ്രശ്‌നം ബാധിക്കും

  1. Home
  2. Lifestyle

'ബാത്‌റൂമില്‍ മൊബൈല്‍ ഫോണുമായി പോകരുത്'; ഗുരുതര പ്രശ്‌നം ബാധിക്കും

bathroom


പലരിലും കണ്ടുവരുന്ന ഒരു ശീലമാണ് ബാത്‌റൂമിലേക്ക് പോലും മൊബൈല്‍ ഫോണും കൊണ്ട് പോകുന്നത്. ഈ ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ എത്രയും വേഗം അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇല്ലാത്തപക്ഷം ഇന്നല്ലെങ്കില്‍ നാളെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നം നിങ്ങളെ ബാധിച്ചേക്കാം.

ബാത്‌റൂമില്‍ മലവിസര്‍ജനം നടത്താനായി പോകുമ്പോള്‍ ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ അവിടേക്ക് കൊണ്ട് പോകാന്‍ പാടില്ല. കാരണം ഈ ശീലം അധികം വൈകാതെ തന്നെ നന്നായി മലവിസര്‍ജനം നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ കൊണ്ട് ചെന്ന് എത്തിക്കും. മലബന്ധം ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. മലമൂത്ര വിസര്‍ജനം എന്നത് നമ്മുടെ കുടലും തലച്ചോറും തമ്മിലുള്ള ആശയവിനിമയത്തിന്റെ ഭാഗമായി സംഭവിക്കുന്ന ഒന്നാണ്.

ബാത്‌റൂമില്‍ മലമൂത്ര വിസര്‍ജനം നടത്താനായി പോകുമ്പോള്‍ തലച്ചോറില്‍ നിന്ന് ചെറുകുടലിലേക്കും വന്‍കുടലിലേക്കും ഒപ്പം മലദ്വാരത്തിലേക്കും നിരവധി സിഗ്നലുകള്‍ കൈമാറ്റം ചെയ്യപ്പെടാറുണ്ട്. മലദ്വാരത്തെ അടച്ച് പിടിക്കുന്ന ഭാഗം കട്ടിയുള്ളതാണ്. ബാത്‌റൂമില്‍ മൊബൈല്‍ ഉപയോഗിച്ച് മറ്റ് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറിന്റ ഈ ഭാഗത്തേക്കുള്ള പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടും. അതുകൊണ്ട് തന്നെ കൃത്യമായ മലവിസര്‍ജനം സാദ്ധ്യമാകാതെ വരും.

മലബന്ധത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ഇന്ന് കാണപ്പെടുന്ന ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്ന് ബാത്‌റൂമിനുള്ളിലെ മൊബൈല്‍ ഉപയോഗം തന്നെയാണ്. കൃത്യമായി വെള്ളം കുടിക്കാതിരിക്കുക, അമിതമായി ഹോട്ടല്‍ ഭക്ഷണം കഴിക്കുക, കൃത്യമായ അളവില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക എന്നിവയും മലബന്ധത്തിന് കാരണമാണ്. അതുകൊണ്ട് തന്നെ ഭക്ഷണ ശീലങ്ങളില്‍ ശ്രദ്ധിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണ്‍ ബാത്‌റൂമില്‍ കൊണ്ട്‌പൊകാതിരിക്കുന്നതും നിര്‍ബന്ധമായും പാലിക്കേണ്ട കാര്യമാണ്

News Hub