ഈ ഒരൊറ്റ ഐറ്റം മതി; ഗ്ലാസ്സിലെ ചായക്കറ ഞൊടിയിടയില്‍ മാറും

പതിവായി ചായ കുടിക്കുന്ന ഗ്ലാസ്സില്‍ ചായക്കറയുണ്ടാകുന്നത് സ്വാഭാവികമാണ്. എത്ര ഉരച്ചു കഴുകയാലും ഗ്ലാസ്സിലെ ചായക്കറ മാറാറില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ചായഗ്ലാസ്സിലെ ചായക്കറ മാറാനുള്ള ചില ടിപ്‌സുകളാണ് ചുവടെ പറയുന്നത്.
കറയുള്ള ഗ്ലാസ് സോപ്പ് വെള്ളത്തില്‍ മുക്കി വെക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് നാരങ്ങനീര്, ഉപ്പ് പൊടി, ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേര്‍ത്ത് മിക്സ് ചെയ്ത് ഒരു സ്‌ക്രബര്‍ ഉപയോഗിച്ച് ഗ്ലാസ് പതുക്കെ ഉരച്ച് കഴുകുക.
ബേക്കിംഗ് സോഡ എടുത്ത് അതില്‍ കുറച്ച് വെള്ളവും ചേര്‍ത്ത് നല്ലപോലെ പേയ്സ്റ്റ് പരുവത്തില്‍ ആക്കണം. ചായക്കറയുള്ള ഗ്ലാസ്സില്‍ നന്നായി പുരട്ടണം. ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരച്ചതിന് ശേഷം 10 മിനിറ്റ് വെക്കുക. അതിന് ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.
വിനാഗിരിയും അതുപോലെ തന്നെ വെള്ളവും തുല്ല്യമായ അളവില്‍ എടുത്ത് അതിലേയ്ക്ക് ഗ്ലാസ്സ് മുക്കി വെക്കുക. ഒരു അര മണിക്കൂര്‍ കഴിഞ്ഞ് ഗ്ലാസ് സോപ്പിട്ട് കഴുകി എടുക്കുക.
ഉപ്പും സോപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് ഇത് ഒരു ബ്രഷ് ഉപയോഗിച്ച് ഗ്ലാസ്സില്‍ പുരട്ടണം. ഒന്ന് സക്രബ് ചെയ്തതിന് ശേഷം ഒരു 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി എടുക്കുക.