ഇനി കറയുടെ പേരില്‍ കുക്കര്‍ മാറ്റണ്ട; ഇതു മാത്രം ചെയ്താല്‍ മതി

കുക്കര്‍ ഇല്ലാതെ അടുക്കളയില്‍ ഒരു പരിപാടിയും നടക്കില്ല എന്നാണ് പറയുന്നത്. ചിലപ്പോഴെങ്കിലും കുക്കര്‍ പണി മുടക്കിയാല്‍ ഏറെ ബുദ്ധിമുട്ടിപ്പോകും. എന്നാല്‍ അതുപോലെ തന്നെ മറ്റൊരു ടെന്‍ഷന്‍ ആണ് കുക്കറിന്റെ ഉള്‍വശത്തെ കറകള്‍.
ചിലപ്പോള്‍ എത്രതവണ കഴുകിയാലും കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളിലെ കറകള്‍ പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ പാത്രങ്ങളിലെ കറ മാറാനുള്ള ചില എളുപ്പ വഴികളാണ് ഇനി പറയാന്‍ പോകുന്നത്.
പരീക്ഷിക്കാം ഈ വഴികള്‍:
പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിച്ചു 1/2 ടീസ്പൂണ്‍ ബേക്കിങ് സോഡാ ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിക്കുക. ചൂടാറിയ ശേഷം ഡിഷ് വാഷ് ലിക്വിടും സ്‌ക്രബും ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ പ്രഷര്‍ കുക്കര്‍ കൂടുതല്‍ വൃത്തിയാകുകയും അതിലെ എല്ലാ കറകളം ഇല്ലാതാവുകയും ചെയ്തു.
രാത്രി പ്രഷര്‍ കുക്കറില്‍ 1 കപ്പ് വിനാഗിരിയും കുക്കര്‍ നിറയെ വെള്ളവും ഒഴിച്ച് അടച്ചു വയ്ക്കുക. രാവിലെ ഈ മിക്സ് കളഞ്ഞ ശേഷം ഡിഷ് വാഷ് ലിക്വിടും സ്‌ക്രബും ഉപയോഗിച്ച് കഴുകി കളയാം. കറകള്‍ പോകുവാനുള്ള ഒരു എളുപ്പ വഴിയാണ് ഇത്.
ഉള്ളിയുടെ തോലും വെള്ളവും ചേര്‍ത്ത് അര മണിക്കൂര്‍ തിളപ്പിക്കുക. തണുത്ത ശേഷം വെള്ളം കളയുക. ഡിഷ് വാഷ് ലിക്വിടും സ്‌ക്രബും ഉപയോഗിച്ചു കഴുകി എടുക്കുക. കറകള്‍ എളുപ്പത്തില്‍ പോകും.