ഉപ്പ് കറിയിൽ ഇടാൻ മാത്രമല്ല വെറെയും ചില കാര്യങ്ങൾക്ക് ഉപയോഗിക്കാം

  1. Home
  2. Lifestyle

ഉപ്പ് കറിയിൽ ഇടാൻ മാത്രമല്ല വെറെയും ചില കാര്യങ്ങൾക്ക് ഉപയോഗിക്കാം

Salt water


 

ഉപ്പ് സിംപിളാണെങ്കിലും പവർഫുള്ളാണ്. എന്നാൽ പാചകം ചെയ്യാൻ മാത്രമല്ല ഉപ്പിന് വൃത്തിയാക്കാനും സാധിക്കും. അടുക്കള മാത്രമല്ല, ഉപയോഗങ്ങൾ പലതാണ്. ഉപ്പ് ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന് നോക്കാം. ഉപ്പിന് ഈർപ്പത്തെ വലിച്ചെടുക്കാൻ സാധിക്കും. നിലത്തിടുന്ന ചവിട്ടുമെത്ത, കാർപെറ്റ് തുടങ്ങിയവയിൽ ഉണ്ടായിരിക്കുന്ന ഈർപ്പത്തെ കളയാൻ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. 
പൈപ്പിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും എണ്ണക്കറയുമൊക്കെ ഉപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കുറച്ച് ഉപ്പ് സിങ്കിലേക്ക് ഇട്ടുകൊടുത്താൽ മാത്രം മതി.

വസ്ത്രത്തിൽ ഉള്ള വിയർപ്പിന്റെ കറ, ഇങ്ക്, ചായക്കറ, എണ്ണക്കറ എന്നിവ നീക്കം ചെയ്യാൻ ഉപ്പ് കൊണ്ട് സാധിക്കും. ഉപ്പിട്ട് ഉരച്ച് കഴുകിയാൽ എളുപ്പത്തിൽ ഏത് കറയും ഇല്ലാതാകുന്നതാണ്. വീട്ടിൽ ഉറുമ്പ് ശല്യമുണ്ടെങ്കിൽ ഉപ്പ് ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. തറ തുടയ്ക്കുമ്പോൾ വെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വൃത്തിയാക്കാവുന്നതാണ്. സവാള, വെളുത്തുള്ളി എന്നിവ മുറിക്കുമ്പോൾ കൈകളിൽ അതിന്റെ ഗന്ധമുണ്ടാകാറുണ്ട്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഇത് പോകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഉപ്പിട്ട വെള്ളത്തിൽ കൈകൾ മുക്കിവെച്ചാൽ മതിയാകും. 

മഴയത്ത് ഷൂവിട്ടുപോകുമ്പോൾ നനയാനും അതുമൂലം ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ഉപ്പ് ഈർപ്പത്തെ വലിച്ചെടുക്കുന്നത് കൊണ്ട് തന്നെ ഇത് ഉപയോഗിച്ച് ഷൂവിലെ ദുർഗന്ധം അകറ്റാൻ സാധിക്കും. 

News Hub