കറി ഉണ്ടാക്കാൻ മടി ഉള്ളവർക്കായി ഇതാ ഒരു കിടിലൻ ദോശ; എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം

രാവിലെ ബ്രേക്ഫാസ്റ്റിന് നല്ല കിടിലൻ മുട്ട ദോശ ആയാലോ? കറി ഒന്നും പിന്നെ ഉണ്ടാക്കേണ്ടതില്ല. വളരെ എളുപ്പമാണ്. കുട്ടിക്കൾക്കൊക്കെ വളരെ ഇശപ്പെടുന്ന ഒരു വിഭവമാണ് മുട്ട ദോശ. എങ്ങനെ എളുപ്പത്തിൽ മുട്ട ദോശ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ:-
- ദോശ മാവ്
- സവാള ( പൊടിയായി അരിഞ്ഞത് )
- തക്കാളി ( പൊടിയായി അരിഞ്ഞത് )
- ക്യാപ്സികം ( കുരു മാറ്റിയത് )
- പച്ചമുളക് ( 2 എണ്ണം )
- . മല്ലിയില
- കറിവേപ്പില
- നെയ്യ്
- മുളകുപൊടി
തയ്യാറാകുന്ന വിധം:-
ദോശ തവ ചൂടായ ശേഷം കുറച്ചു വലിയ വട്ടത്തിൽ ദോശ പരത്തി ഒരു സ്പൂൺ കൊണ്ട് മുകളിലായി മുട്ട ഒഴിച്ച ശേഷം അരിഞ്ഞു വെച്ച പച്ചകറികളും ചേർത്ത് നെയ്യും ഒഴിച്ച് ചെറിയ തീയിൽ അടച്ചു വെച്ച് ചുട്ടു എടുക്കണം ദോശയുടെ ബേസ് ഗോൾഡൻ ബ്രൗൺ ആവുമ്പോൾ ആവശ്യമെകിൽ കുറച്ചു മുളകുപൊടി തൂവി കഴിക്കാം.