സ്ത്രീകളുടെ മാറിടം പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന കോടതിയുടെ പരാമര്‍ശം; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി

  1. Home
  2. National

സ്ത്രീകളുടെ മാറിടം പിടിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന കോടതിയുടെ പരാമര്‍ശം; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി

ANNA


സ്ത്രീകളുടെ മാറിടം പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ പരാര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര മന്ത്രി അന്നപൂര്‍ണ്ണ ദേവി. ഹൈക്കോടതിയുടെ തീരുമാനത്തെ ഒരു തരത്തിലും പിന്തുണയ്ക്കാനാകില്ല, സുപ്രീം കോടതി ഇത് പുനപരിശോധിക്കാത്ത പക്ഷം സമൂഹത്തില്‍ ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം വലുതാകുമെന്നും അന്നപൂര്‍ണ്ണ ദേവി മാധ്യമങ്ങളോട് പ്രതകരിച്ചു.

ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചായിരുന്നു ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. പവന്‍, ആകാശ് എന്നിവരുടെ പേരില്‍ പ്രാദേശിക കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2021-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെപേരില്‍ പോക്സോ കേസ് ചുമത്തിയിരുന്നു. കേസില്‍ സമന്‍സ് അയച്ച പ്രാദേശിക കോടതിയുടെ നടപടിയെ ചോദ്യംചെയ്താണ് ഹര്‍ജി നല്‍കിയത്. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും ബലാത്സംഗം ശ്രമവും തയ്യാറെടുപ്പും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.