ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ചു

  1. Home
  2. National

ഭാര്യയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ കേസ്; ഭർത്താവ് വിഷം കഴിച്ചു

death


 


ബെംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കിയ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് രാകേഷ് ഖേദേക്കർ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രാകേഷിനെ പ്രവേശിപ്പിച്ചു. കർണാടക പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുക്കാൻ മുംബൈയിലെത്തിയിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടാൽ രാകേഷിനെ ബെംഗളുരുവിലേക്ക് കൊണ്ട് വരും. 

രാകേഷിന്റെ ഭാര്യ ഗൗരി അനിലിനെ (32) കഴി‌ഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിൽ കൊണ്ടുവെച്ചിരുന്ന വലിയ സ്യൂട്ട്‍കെയിസിനുള്ളിലായിരുന്നു മൃതദേഹം. തലേദിവസം രാത്രി ഗൗരിയെ കൊന്നശേഷം രാവിലെ വരെ താൻ മൃതദേഹത്തിനടുത്തിരുന്ന് അവളോട് സംസാരിച്ചുവെന്നാണ് രാകേഷിന്റെ മൊഴി. രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഭാര്യയുമായി തർക്കമുണ്ടായെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

രാകേഷും ഗൗരിയും ഒരു മാസം മുമ്പാണ് മഹാരാഷ്ട്രയിൽ നിന്ന് ബെംഗളൂരുവിലെത്തിയത്. ഹിറ്റാച്ചി സിസ്റ്റംസ് ഇന്ത്യയിൽ സീനിയർ പ്രൊജക്ട് കോർഡിനേറ്ററായ രാകേഷ് വർക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്തത്. നേരത്തെ മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഗൗരി ബെംഗളൂരുവിലേക്ക് താമസം മാറാനായി ജോലി രാജിവെച്ചു. ബെംഗളൂരുവിൽ എത്തിയ ശേഷം പല ജോലികൾക്ക് അപേക്ഷിച്ചെങ്കിലും യോജിച്ചതൊന്നും കിട്ടിയില്ല. തനിക്ക് ജോലിയില്ലാത്തതിന് കാരണം രാകേഷ് ആണെന്നും മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോകണമെന്നും പറഞ്ഞ് ഗൗരി എപ്പോഴും വഴക്കുണ്ടാക്കിയിരുന്നു എന്ന് രാകേഷ് പറ‍ഞ്ഞു. 

സംഭവദിവസം രാത്രിയും ഇത് പറഞ്ഞ് വഴക്കായി. ഇതിനിടെ രാകേഷിന് നിയന്ത്രണം നഷ്ടപ്പെട്ട് ഗൗരിയെ തല്ലി. ഇതിന് പകരമായി ഗൗരി അടുക്കളിയിലെ ഒരു കത്തിയെടുത്ത് രാകേഷിനെ എറിഞ്ഞു. ഇതിൽ നിസാര പരിക്കേൽക്കുകയും ചെയ്തു. കുപിതനായ രാകേഷ് പലതവണ കഴുത്തിൽ കുത്തി ഗൗരിയെ കൊന്നു. യുവതി മരിച്ച ശേഷം രാവിലെ വരെ മൃതദേഹത്തിനടുത്തിരുന്ന് അവളോട് സംസാരിച്ചെന്നാണ് രാകേഷ് പൊലീസിനോട് പറഞ്ഞത്. 

News Hub