പെൻഷൻകാരോട് വിവേചനം പാടില്ലെന്ന വിധി മറികടക്കാൻ കേന്ദ്രം; ധനകാര്യ ബില്ല് ഭേദഗതി ചെയ്തു, പുതിയ വ്യവസ്ഥ

  1. Home
  2. National

പെൻഷൻകാരോട് വിവേചനം പാടില്ലെന്ന വിധി മറികടക്കാൻ കേന്ദ്രം; ധനകാര്യ ബില്ല് ഭേദഗതി ചെയ്തു, പുതിയ വ്യവസ്ഥ

NIRMALA


പെൻഷൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാരിൻ്റെ നീക്കം. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെൻഷൻകാരെ വിരമിക്കൽ തീയതിക്കനുസരിച്ച് തരം തിരിക്കാൻ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നീക്കം.

ശമ്പള കമ്മീഷൻ നിർദ്ദേശങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിമ‍ർശിച്ചു. ഭേദഗതിയെ പ്രതിപക്ഷം ഒന്നടങ്കം എതിർത്തു. ഗൂഗിളിലും യൂടൂബിലെയും പരസ്യങ്ങൾക്കുള്ള ലെവി പിൻവലിച്ചിട്ടുണ്ട്. അമേരിക്കയുമായി തീരുവയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുമ്പോഴാണ് യുഎസ് കമ്പനികൾക്കായി ഈ നീക്കം.

News Hub