സംഭൽ സന്ദർശിക്കാൻ നാളെ രാഹുൽ ഗാന്ധിയെത്തും; ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പം

മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെ ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് രാഹുൽ സംഭൽ സന്ദർശിക്കുക.
പ്രിയങ്ക ഗാന്ധി എംപിയും ഒപ്പമുണ്ടാകുമെന്നാണ് വിവരം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ യാത്ര തിരിച്ച്, രണ്ട് മണിയോടെ സംഘം സംഭലിൽ എത്തും. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, രാഹുലിനെ തടഞ്ഞേക്കാനും സാധ്യതയുണ്ട്. ഇന്നലെ സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് വലിയ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു.