കേന്ദ്രനിയമം ഭേദഗതി ചെയ്യണം; ലഹരി കേസിൽ നിയമഭേദഗതി തേടി കേരളം

ലഹരി കേസിൽ നിയമഭേദഗതി തേടി കേരളം. കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടും. എൻഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാൽ ഇടപെടാൻ ആകുന്നില്ലെന്നാണ് കേരളത്തിന്റെ വാദം. ബെംഗളൂരുവിലെ ലഹരി നിർമ്മാണ കേന്ദ്രങ്ങൾ അറിഞ്ഞിട്ടും നടപടിയെടുക്കാൻ ആകുന്നില്ല എന്ന് കേരളം.
കേരളത്തിലേക്ക് രാസ ലഹരിയെത്തുന്ന പ്രധാന കേന്ദ്രം ബെംഗളൂരുവാണ്. അതിനാൽ ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്(NDPS) ആക്ട് 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളിൽ സംസ്ഥാന സർക്കാരുകൾ കേസെടുക്കുന്നത്. ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക നിയമമില്ല. 2015-ൽ നിയമം ഭേദഗതി ചെയ്തിരുന്നു.