അവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു, ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ തന്നെ മുഖ്യമന്ത്രിയാകും; സൗരഭ് ഭരദ്വാജ്

  1. Home
  2. Politics

അവരുടെ ഓരോ നീക്കങ്ങളും എഎപിയെ ഭരണത്തിൽ നിന്നും നീക്കം ചെയ്യുവാനായിരുന്നു, ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ തന്നെ മുഖ്യമന്ത്രിയാകും; സൗരഭ് ഭരദ്വാജ്

saurabh-bhardwaj


ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണത്തിൽ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു സൗരഭ്. പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ്, ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ അനുഗ്രഹം എന്നും എഎപിക്ക് ഒപ്പമാണ്. ജനങ്ങൾ നാലാം തവണയും അരവിന്ദ് കെജ്‌രിവാളിനെ തന്നെ മുഖ്യമന്ത്രി ആക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് പറഞ്ഞു.

എഎപിക്ക് നല്ല ഭൂരിപക്ഷം കിട്ടുമെന്ന് ഞങ്ങൾക്ക് പല പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചിരുന്നു. കുറഞ്ഞത് 40- 45 സീറ്റുകൾ കിട്ടും. വോട്ടെണ്ണൽ നടക്കുമ്പോൾ ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കണമെന്ന് അദ്ദേഹം എഎപി പ്രവർത്തകരോട് പറഞ്ഞു. അതിനിടെ ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് അല്ലെന്നാണ് മുഖ്യമന്ത്രി ആതിഷി പറഞ്ഞത്. മത്സരം നടക്കുന്നത് നല്ലതും ചീത്തയും തമ്മിലാണ്. എഎപി തന്നെ ഇക്കുറിയും അധികാരത്തിൽ വരുമെന്നും ആതിഷി പറഞ്ഞു.