മയക്കു​ഗുളികകൾ എഴുതി നൽകിയില്ല; മലപ്പുറത്ത് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്: പരാതി നൽകി ആശുപത്രി സൂപ്രണ്ട്

  1. Home
  2. Trending

മയക്കു​ഗുളികകൾ എഴുതി നൽകിയില്ല; മലപ്പുറത്ത് ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്: പരാതി നൽകി ആശുപത്രി സൂപ്രണ്ട്

police jeep


പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുളികകൾ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസിൽ പരാതി നൽകി.

രാത്രി ആശുപത്രിയിലെത്തിയ യുവാവ് ​ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മനോരോ​ഗ വിദ​ഗ്ധൻ്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകൾ തരാനാവില്ലെന്ന് ‍ഡോക്ടർ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയിൽ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്.

കുറച്ചുനേരം ബ​ഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ മടങ്ങി. യുവാവ് കഴിഞ്ഞ കുറച്ചു ​ദിവസങ്ങളായി ഇവിടെയെത്താറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.