ആര്‍ത്തവകാലത്ത് പൈനാപ്പിള്‍ കഴിച്ചാൽ വേദന കുറയുമോ?; ഡോക്ടർമാർ പറയുന്നത് നോക്കാം

  1. Home
  2. Lifestyle

ആര്‍ത്തവകാലത്ത് പൈനാപ്പിള്‍ കഴിച്ചാൽ വേദന കുറയുമോ?; ഡോക്ടർമാർ പറയുന്നത് നോക്കാം

pinapple


ആർത്തവ വേദന പല സ്ത്രീകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. ആർത്തവ സമയത്ത് എല്ലാ മാസവും അടിവയറ്റിലെ വേദന അസഹനീയമായിരിക്കും. തുടർന്ന് മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മുഖക്കുരു, കാലിലെ വേദന എന്നിവ അനുഭവപ്പെടുന്നതിനാൽ, ആർത്തവം കടന്നുപോകാൻ ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ആര്‍ത്തവ ദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌. ആര്‍ത്തവ സമയത്ത് പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് പൈനാപ്പിള്‍. കൂടാതെ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ‘ബ്രോംലൈന്‍’ എന്ന ഒരു ഡൈജസ്റ്റീവ് എന്‍സൈമും ഫൈബറും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ആര്‍ത്തവ വേദനയെ കുറയ്ക്കാനും ഇത് ഗുണം ചെയ്യും.

പൈനാപ്പിളില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. ഇവ അമിത രക്തസ്രാവത്തെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണത്തിനും ഗുണം ചെയ്യും. വിളര്‍ച്ചയെ അകറ്റാനും തളര്‍ച്ച മാറ്റാനും ഇത് നല്ലതാണ്. ചിലര്‍ക്ക് ആര്‍ത്തവ ദിവസങ്ങളിലുണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റാന്‍ പൈനാപ്പിളിലെ മാംഗനീസ് ഗുണകരമാണ്.

ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയവയും ഇതിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. പൈനാപ്പിള്‍ കോളാജന്‍ ഉത്പാദനം കൂട്ടാനും ചര്‍മത്തിന് തിളക്കം നല്‍കാനും സഹായിക്കും.

ആർത്തവ വേദന നിയന്ത്രിക്കുന്നതിന് വ്യായാമം ചെയ്യുന്നത് നല്ലതാണ്. ആർത്തവ സമയത്ത് വ്യായാമം ചെയ്യുന്നത് രക്തത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ വേദനയും ആർത്തവ വേദനയും കുറയ്ക്കും.