പരിശോധനയിൽ കിട്ടിയത് ഉഗ്രവിഷമുള്ള പാമ്പിനെ; ഐസ് കാൻഡി വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

  1. Home
  2. National

പരിശോധനയിൽ കിട്ടിയത് ഉഗ്രവിഷമുള്ള പാമ്പിനെ; ഐസ് കാൻഡി വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ice-candy.


തണുപ്പും മധുരവുമൊക്കെ ഏറെ ആസ്വദിച്ചാണ് നമ്മൾ കഴിക്കാറ്. ഉത്സവ പറമ്പിലും മറ്റും ഐസ് കാൻഡിയുടെ കച്ചവടവും പൊടിപൊടിക്കാറുണ്ട്. എന്നാൽ ഇത് വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്.

തെരുവ് കച്ചവടക്കാരനിൽ നിന്ന് ഐസ് കാൻഡി വാങ്ങിയ ഒരു യുവാവിന് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തായ്‌ലന്റിലാണ് സംഭവം നടന്നത്. നക്ലെങ്ബൂണ്‍ എന്ന യുവാവിനാണ് പണി കിട്ടിയത്.

ഐസ് കാൻഡിയിൽ മഞ്ഞയും കറുപ്പും നിറത്തിലുള്ള എന്തോ ഉണ്ടായിരുന്നു. ഡിസൈനായിരിക്കുമെന്നാണ് യുവാവ് ആദ്യം കരുതിയത്. സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു കണ്ണ് കണ്ടു. ഇതോടെ ആകാംക്ഷയായി. ഐസ് കാൻഡി വിശദമായി പരിശോധിച്ചതോടെ യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.

ഉഗ്രവിഷമുള്ള ചത്ത പാമ്പിനെയാണ് ഐസ് കാൻഡിയിൽ നിന്ന് യുവാവിന് കിട്ടിയത്. ഫേസ്‌ബുക്കിലാണ് യുവാവ് ചിത്രം പോസ്റ്റ് ചെയ്തത്. ഇത് ഒറിജിനലാണെന്ന് യുവാവ് പ്രത്യേകം പറയുന്നുണ്ട്.

News Hub