ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടം

  1. Home
  2. Sports

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യൻസ് ലക്നൗ സൂപ്പർ ജയന്‍റ്സ് പോരാട്ടം

ipl


ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ലക്‌നൗ സൂപ്പർ ജയൻറ്‌സിനെ നേരിടും. ലക്‌നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്ന് കളിയിൽ ഒറ്റജയം മാത്രമാണ് ഇരു ടീമിൻറെയും അക്കൗണ്ടിലുള്ളത്. ഇതിനെല്ലാം ഉപരി ലക്‌നൗവും മുംബൈയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്‌നൗ നായകൻ റിഷഭ് പന്തിൻറെയും പ്രകടനങ്ങളാവും.

ഐപിഎൽ താരലേത്തിൽ 27 കോടി രൂപക്ക് ല്കൗവിലെത്തി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും വിലയേറിയ താരമായെങ്കിലും റിഷഭ് പന്തിന് മൂന്ന് കളികളിൽ ഇതുവരെ നേടാനായത് 17 റൺസ് മാത്രം. രോഹിത്തിൻറെ കാര്യവും വ്യത്യസ്തമല്ല.16 കോടി രൂപക്ക് മുംബൈ നിലനിർത്തിയ മുൻനായകൻറെ പേരിലുള്ളത് 21 റൺസാണ്.

രോഹിത് നിറം മങ്ങിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ തോൽപിച്ച് വിജയവഴിയിലെത്തിയതിൻറെ ആശ്വാസത്തിലാണ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ. ബൗളിംഗിൽ പരീക്ഷണങ്ങൾ തുടരുന്ന മുംബൈയ്ക്ക് സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവർ ക്രീസിൽ ഉറയ്‌ക്കേണ്ടത് അനിവാര്യമാണ്.